തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഇന്നുമുതല്‍ തന്നെ പ്രവേശനം നല്‍കി തുടങ്ങും. ഒന്നാം അലോട്ട്‌മെന്റ് പ്രകാരം ഇതുവരെ 15,521 കുട്ടികളാണ് പ്രവേശനം നേടിയത്.
രണ്ടാം അലോട്ട്‌മെന്റില്‍ 15,019 സീറ്റുകളിലേക്കാണ് പ്രവേശനം. രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുട്ടികള്‍ ഒക്ടോബര്‍ 5 വൈകിട്ട് 4ന് മുന്‍പായി സ്ഥിര /താത്കാലിക പ്രവേശനം നേടേണ്ടതാണ്.
http://admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ Higher Secondary (Vocational) Admission എന്ന ലിങ്കിലൂടെ പ്രവേശന വെബ് സൈറ്റില്‍ പ്രവേശിച്ച് Second Allotment Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് പ്രസ്തുത ലിങ്കില്‍ നിന്നു തന്നെ അലോട്ട്‌മെന്റ് ലെറ്റര്‍ ലഭിക്കും.
സെപ്റ്റംബര്‍ 22 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ പോര്‍ട്ടല്‍ വഴിയാണ് ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. സെപ്റ്റംബര്‍ 23നാണ് പ്ലസ് വണ്‍, വിഎച്ച്എസ്ഇ പ്രവേശന നടപടികള്‍ ആരംഭിച്ചത്.