ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷനെതിരെയുള്ള രണ്ടാമത്തെ കോടതി അലക്ഷ്യ കേസും സുപ്രീംകോടതി ഉത്തരവിനായി മാറ്റി. 50 ലക്ഷം രൂപ വിലയുള്ള ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്.
സംഭവത്തില്‍ പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതി സ്വമേധയാ കോടതി അലക്ഷ്യ കേസെടുത്തത്. കേസ് പരിഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നിയമം ലംഘിച്ചാണെന്ന് പ്രശാന്ത് ഭൂഷന്റെ അഭിഭാഷകന്‍ ദുഷ്യാന്ത് ദവേ വാദിച്ചെങ്കിലും കോടതി അത് തള്ളി.