ന്യൂഡല്‍ഹി: ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് പീഡന ശ്രമത്തിനിടെയെന്ന് പോലീസ്.
സ്‌കൂള്‍ ബസിലെ കണ്ടക്ടറായ അശോക് എന്നയാളാണ് പ്രദ്യുമന്‍ എന്ന ഏഴു വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു ശേഷം കൊലപ്പെടുത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇയാളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാള്‍ ജോലിയില്‍ പ്രവേശിച്ചിട്ട് ആറുമാസമേ ആയിട്ടുള്ളു. പീഡനശ്രമത്തിനിടെ ബഹളം വച്ചപ്പോഴാണ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇയാള്‍ കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു.
വെള്ളിയാഴ്ച രാവിലയാണ് സ്‌കൂളിലെ ബാത്‌റൂമില്‍ മരിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.