ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകര്‍ച്ച. 109 റണ്‍സ് എടുക്കുമ്പോഴേക്കും വിന്‍ഡീസിന് എട്ടാം വിക്കറ്റും നഷ്ടമായി. 39 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. ദേവേന്ദ്ര ബിഷൂ (പൂജ്യം), ജോമല്‍ വാരികന്‍ (പൂജ്യം) എന്നിവര്‍ ക്രീസില്‍. വിന്‍ഡീസിന് നിലവില്‍ 53 റണ്‍സ് ലീഡുണ്ട്.
ഓപ്പണര്‍മാരായ ക്രെയ്ഗ് ബ്രാത്വയ്റ്റ് (പൂജ്യം), കീറന്‍ പവല്‍ (പൂജ്യം), ഷിംറോണ്‍ ഹെറ്റ്മയര്‍ (17), ഷായ് ഹോപ്പ് (28), ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ റോസ്റ്റണ്‍ ചേസ് (ആറ്), ഷെയ്ന് ഡൗറിച്ച് (പൂജ്യം), ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ (19), സുനില്‍ ആംബ്രിസ് (38) എന്നിവരാണ് പുറത്തായത്.