കവളപ്പാറ ഉരുള്‍പൊട്ടല്‍: ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; 26 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ വന്‍ നാശനഷ്ട മുണ്ടായ കവളപ്പാറയില്‍ ഇന്നു നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങളുടെ എണ്ണം 33 ആയി. ഇനി ഇവിടെ നിന്നും 26 പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഉരുള്‍പൊട്ടല്‍ നാശം വിതച്ച കവളപ്പാറയില്‍ രാവിലെ ഏഴരയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. മഴ മാറിനിന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. കവളപ്പാറയില്‍ ആകെ 59 പേര്‍ മണ്ണില്‍ കുടുങ്ങിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍ഇതോടെ സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍മരിച്ചവരുടെ എണ്ണം 107 ആയി.

വയനാട് പുത്തുമലയില്‍ മലയിടിഞ്ഞു കാണാതായ ഏഴു പേര്‍ക്കു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുന്നുണ്ട്. പൊലീസ് നായകളുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. കാണാതായവര്‍ക്കുവേണ്ടി കവളപ്പാറയിലും പുത്തുമലയിലും ഡ്രോണ്‍ കൂടി ഉപയോഗിക്കാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്.

Top