ഹ്യൂണ്ടായിയുടെ എസ്‌യുവി വാഹനമായ ക്രെറ്റയുടെ രണ്ടാം തലമുറ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. ഹ്യൂണ്ടായിയുടെ വാഹനങ്ങള്‍ ഒരേ ഡിസൈനിലേയ്ക്ക് മാറുന്നു എന്നതിനുള്ള തെളിവാണ് പുതിയ ക്രൈറ്റയുടെ ഡിസൈന്‍. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് പുതിയ ക്രൈറ്റയുടെ ആദ്യ കാഴ്‌ചയിലെ മാറ്റം.
പുതിയ ക്രൈറ്റയുടെ ഇന്റീരിയര്‍ വളരെ ആഢംബരത്തോടെയാണ് എന്നാണ് റിപ്പോര്‍ട്ട്. ആഢംബരത്തില്‍ കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും പ്രധാന പ്രത്യേകത. വെന്യുവില്‍ നല്‍കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്രൈവിങ് മോഡുകള്‍ എന്നിവ ഇതില്‍ ഉണ്ടാകും. ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്.