ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്സ് പുതുതലമുറ ഗോസ്റ്റിനെ വിപണിയിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായി അണിയറയില്‍ ഒരുങ്ങുന്ന മോഡലിന്റെ ആദ്യ ടീസര്‍ ചിത്രം കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.
‘ലേസര്‍’ ഹെഡ്ലൈറ്റുകളും ഫുള്‍-എല്‍ഇഡി ടെയില്‍ ലാമ്പുകളും പോലുള്ള ആധുനിക സ്പര്‍ശങ്ങളും റോള്‍സ് റോയ്സ് അവതരിപ്പിക്കും. ആഢംബര സെഡാന്റെ അകത്തളത്തില്‍ പുതിയ ഗോസ്റ്റിന് ഫാന്റം, കലിനന്‍ എന്നിവയ്ക്ക് സമാനമായ ഒരു ഡിസൈന്‍ ഉണ്ടാകും.
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ പുതിയതും വലുതുമായ സെന്‍ട്രല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ കൊണ്ട് വലയം ചെയ്യും. അത് ഒരു ക്ലോക്ക് കൊണ്ട് ചുറ്റപ്പെടും. എയര്‍-കോണ്‍ വെന്റുകളും മറ്റ് കണ്‍ട്രോള്‍ ഉപരിതലങ്ങളും സെന്റര്‍ കണ്‍സോളില്‍ താഴെയായി സ്ഥാപിക്കും.
മിനിമലിസത്തിലേക്കുള്ള ഒരു പുതിയ പ്രവണത പ്രതിഫലിപ്പിക്കുന്നതിനുള്ള ഒരു ജെന്‍സ് ഗോസ്റ്റ് രൂപകല്‍പ്പന ഇതുവരെ/യുഴ്‌ഴ റോള്‍സ് റോയ്സിന്റെ ഏറ്റവും ശുദ്ധമായ ആവിഷ്‌കാരമായിരിക്കുമെന്ന് സിഇഒ ടോര്‍സ്റ്റണ്‍ മുള്ളര്‍-എറ്റ്വസ് വെളിപ്പെടുത്തി.
മുന്‍ഗാമിയെപ്പോലെ പുതിയ ഗോസ്റ്റില്‍ 6.6 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V12 എഞ്ചിന്‍ തന്നെയാകും ഇടംപിടിക്കുക. ഇത് ബിഎംഡബ്ല്യു M760Li ലഭ്യമാകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. പുതിയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി യൂണിറ്റ് ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.