സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി വേഗത്തില്‍ കുതിക്കുന്നു

പുതുകാര്‍ വിപണി ആശങ്കകരമായ രീതിയില്‍ ഇഴയുമ്പോള്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി വേഗത്തില്‍ കുതിക്കുകയാണ്. കമ്പനികള്‍ ഓഫര്‍ ആനൂകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും വില്‍പ്പന ഉയരുന്നില്ല. വിപണി ഉയര്‍ച്ചയില്ലാതെ നീങ്ങുന്നതു കണ്ട് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വാഹനങ്ങളുടെ ഉത്പദാനം വെട്ടിക്കുറച്ചിരിക്കുകയാണ്.

പുതിയ പാസഞ്ചര്‍ കാറുകളെക്കാള്‍ നാലിരട്ടി വില്‍പ്പനയാണ് സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക്. പഴയ കാറുകളില്‍ ഏറിയപങ്കും മാരുതി സുസുക്കി ട്രൂ വാല്യൂ, മഹീന്ദ്ര ഫസ്റ്റ് ചോയിസ് വീല്‍സ്, ഡ്രൂം, OLX തുടങ്ങിയ വിപണന ശൃഖലയിലൂടെയാണ് വിറ്റുപോകുന്നത്.

പുതിയ കാറുകളെ അപേക്ഷിച്ച് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വിപണി ഫൈനാന്‍സ് സേവനങ്ങളെ ഏറെ ആശ്രയിക്കുന്നില്ല. പൊതുവേ പുതിയ പതിപ്പിനെക്കാള്‍ നാല്‍പ്പതു ശതമാനം കുറഞ്ഞ വിലയിലാണ് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ മോഡലുകള്‍ വില്‍പ്പനയ്ക്ക് വരുന്നത്. രാജ്യത്ത് രൂക്ഷമായി കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും ഇന്‍ഷുറന്‍സ്, ഇന്ധനവിലകള്‍ ഉയര്‍ന്നതും പുതിയ കാറുകളുടെ ഡിമാന്‍ഡ് കുറയാനുള്ള കാരണങ്ങളാണ്.

Top