‘ആമിയും മാധവദാസും’ മഞ്ജു വാര്യർ ചിത്രം ആമിയുടെ രണ്ടാമത്തെ പോസ്റ്റർ കാണാം

Aami

മാധവിക്കുട്ടിയുടെ ജീവിതകഥയെ ആസ്പദമാക്കി മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തെത്തി. മുരളി ഗോപിയാണ് പോസ്റ്റർ പുറത്തുവിട്ടത്. ‘ആമിയും മാധവദാസും’ എന്ന കഥാപാത്രങ്ങളെ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്.

മാധവദാസായി മുരളി ഗോപിയും ആമിയായി മഞ്ജു വാര്യരുമാണ് അഭിനയിക്കുന്നത്. മാധവിക്കുട്ടിയുടെ ‘എന്റെ കഥ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ആമി. ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍.

26685376_2045695019007963_5430834694796609189_o

റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവർ ചേർന്നാണ് നിര്‍മ്മിക്കുന്നത്. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. എം ജയചന്ദ്രനും തൗഫീഖ് ഖുറേഷിയുമാണ് സംഗീത സംവിധാനം.

Top