stepmother ; harassment of child

മലപ്പുറം : രണ്ടാനമ്മയുടെ ക്രൂരതയില്‍ അനാഥരായി നാല് കുട്ടികള്‍.

തിരൂരിനടുത്ത് കൂട്ടായിയില്‍ മൂന്നു വയസുകാരനടക്കം നാലു കുട്ടികളെ വീട്ടില്‍ നിന്നിറക്കിവിട്ട് രണ്ടാനമ്മ സ്ഥലംവിട്ടു.

വീടുപൂട്ടിപ്പോയതോടെ പട്ടിണിയായ കുട്ടികള്‍ പകല്‍ തെരുവിലും രാത്രി വീട്ടുവരാന്തയിലുമാണ് താമസം.

ഇവരുടെ സംരക്ഷണത്തിന് സഹായംതേടി ചൈല്‍ഡ്‌ലൈന്‍ മലപ്പുറം കലക്ടറെ സമീപിച്ചു.

രണ്ടാനമ്മ വീട്ടില്‍ നിന്നിറക്കി വിട്ടതോടെ കഴിഞ്ഞ രണ്ടു ദിവസമായി ഈ കുരുന്നുകള്‍ തെരുവില്‍ അലയുകയാണ്.

രാത്രിയായാല്‍ പുസ്തകവും കുഞ്ഞുബാഗും കെട്ടിപ്പിടിച്ച് നാലു പേരും വരാന്തയില്‍ ചേര്‍ന്നു കിടക്കും.

രണ്ടു ദിവസം മുന്‍പ് ബാപ്പ ഗള്‍ഫിലേക്ക് പോയതോടെയാണ് രണ്ടാനമ്മ ഭര്‍ത്താവിന്റെ ആദ്യഭാര്യയിലെ നാലു മക്കളേയും ഇറക്കി വിട്ട ശേഷം സ്വന്തം മക്കളുമായി വീട്ടിലേക്ക് പോയത്.

കുട്ടികള്‍ തെരുവില്‍ അലയുന്നതറിഞ്ഞ് മരിച്ചു പോയ ഉമ്മയുടെ ബന്ധുക്കളെത്തി മൂന്നു വയസുകാരനെ മാത്രം കുട്ടിക്കൊണ്ടു പോയി. ബാക്കി മൂന്നു പേരുടെ കാര്യത്തില്‍ തീരുമാനമായില്ല.

Top