മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലര്‍ ദൃശ്യത്തിന് തമിഴിലും തെലുങ്കിലും ഹിന്ദിയിലും റിമേക്കുകള്‍ വന്നിരുന്നു. തമിഴില്‍ പാപനാശം എന്ന പേരിലാണ് സിനിമ ജിത്തു ജോസഫ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് കമല്‍ഹാസനായിരുന്നു.
യഥാര്‍ഥ ജീവിതത്തിലും കമല്‍ഹാസന്റെ ജീവിത പങ്കാളിയായിരുന്ന നടി ഗൗതമിയാണ് കമല്‍ഹാസന്റെ നായികയായി എത്തിയത്. മലയാളം ദൃശ്യം രണ്ടാം ഭാഗവും വലിയ വിജയമായതോടെ വിവിധ ഭാഷകളില്‍ ചിത്രത്തിന് രണ്ടാം ഭാഗം വരികയാണ്. എന്നാല്‍ പാപനാശത്തിന്റെ രണ്ടാം ഭാഗത്തില്‍ കമല്‍ഹാസന്റെ ജോഡിയായി ഗൗതമി ഉണ്ടാകില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പകരം മലയാളം ദൃശ്യത്തില്‍ നായികയായ തെന്നിന്ത്യന്‍ സുന്ദരി മീനയാകും പാപനാശം രണ്ടാംഭാഗത്തില്‍ ഉലകനായകന്റെ ജോഡി. കമലുമായി ഗൗതമി വേര്‍പിരിഞ്ഞ ശേഷം പരസ്പരം കാണാന്‍ പോലും ഇരുവര്‍ക്കും താത്പര്യമില്ല. അതിനാലാണ് മീന പാപനാശം രണ്ടാം ഭാഗത്തിന്റെ ഭാഗമാകുന്നത്.
അവ്വൈഷണ്‍മുഖിയാണ് മീന കമലഹാസന്റെ നായികയായി അഭിനയിച്ച ഒരേയൊരു ചിത്രം. കമലും ഗൗതമിയുമായി ലിവിംഗ് ടുഗദര്‍ റിലേഷന്‍ഷിപ്പിലായിരുന്നപ്പോഴാണ് ഇരുവരും പാപനാശത്തില്‍ ഒന്നിച്ച് അഭിനയിച്ചത്. ഗൗതമി വേണ്ടെന്ന നിലപാട് കമലഹാസന്‍ തന്നെ എടുത്തതാണെന്നാണ് റിപ്പോര്‍ട്ട്. ചിത്രീകരണ കുരുക്കില്‍പ്പെട്ട് കിടക്കുന്ന ഇന്ത്യന്‍ 2, ലോകേഷ് കനകരാജിന്റെ വിക്രം എന്നീ സിനിമകളാണ് ഇനി റിലീസിനെത്താനുള്ള കമല്‍ഹാസന്റെ ഏറ്റവും പുതിയ സിനിമകള്‍.