കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മ്മാണ അനുമതി വൈകുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി. ആദ്യ ഘട്ടം പൂര്‍ത്തിയായതിനു ശേഷം പ്രവര്‍ത്തനം വിലയിരുത്തി രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കലൂരില്‍ നിന്നും പാലാരിവട്ടം വഴി കാക്കനാട്ടെക്ക് ട്രെയിന്‍ ഓടിക്കുക എന്നതായിരുന്നു കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി. പൂര്‍ണ്ണമായും വായ്പ്പ എടുത്ത് പദ്ധതി നടപ്പാക്കാനായിരുന്നു കെഎംആര്‍ എല്ലിന്റെ തീരുമാനം. ഇതിനായി ഫ്രഞ്ച് ധനകാര്യ ഏജന്‍സിയുമായി കെഎംആര്‍എല്‍മായി പ്രഥമിക കരാര്‍ ഒപ്പിടുകയും ചെയ്തു.
നിര്‍മ്മാണ പ്രവര്‍ത്തനം അടക്കം പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒറ്റയ്ക്കു നടപ്പാക്കാനായിരുന്നു കെഎംആര്‍എല്ലിന്റെ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തോട് സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ യോജിപ്പില്ലെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കിലൂടെ വ്യക്തമാകുന്നത്.