കാഠ്മണ്ഡു: നേപ്പാളില്‍ പ്രവിശ്യ, പാര്‍ലമെന്ററി തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.
പാര്‍ലമെന്റിലെ 37 സീറ്റിലേക്കും, പ്രവിശ്യാ നിയമസഭകളിലെ 74 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പു നടക്കുന്നത്.
നവംബര്‍ 26നായിരുന്നു ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്.
ജനാധിപത്യത്തിലേക്കുള്ള നേപ്പാളിന്റെ ചുവടുവെപ്പിന്റെ തുടക്കമായാണ് തിരഞ്ഞെടുപ്പിനെ ലോകരാജ്യങ്ങള്‍ വീക്ഷിക്കുന്നത്.
2006ല്‍ ആരംഭിച്ച അഭ്യന്തര യുദ്ധം നേപ്പാളില്‍ 16,000 പേരുടെ ജീവനെടുത്തിരുന്നു.
ഇതിന് ശേഷമാണ് രാജ്യം വീണ്ടും ജനാധിപത്യത്തിന്റെ മാര്‍ഗത്തിലേക്ക് നീങ്ങുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,00000 സുരക്ഷ സൈനികരെയാണ് വോട്ടിങ് കേന്ദ്രങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്.