തന്റെ പാതി പ്രായമുള്ള പെണ്‍കുട്ടിയെ പ്രണയിക്കുന്ന നായകനായി അജയ് ദേവ്ഗണ് അഭിനയിക്കുന്ന ചിത്രം ‘ദേ ദേ പ്യാര് ദേ’യിലെ രണ്ടാമത്തെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു. അജയ് ദേവ്ഗണ് തന്റെ ട്വിറ്ററിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. തു മിലാ തോ ഹെനാ എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടത്.
#TuMilaToHaina Kal Mil Raha Haina! Song out tomorrow.#Tabu @Rakulpreet @DeDePyaarDe @AkivAli@raiisonai @AmaalMallik @kunaalvermaa77@TSeries @LuvFilms @itsBhushanKumar @luv_ranjan @gargankur pic.twitter.com/LdM4HgEzRc
— Ajay Devgn (@ajaydevgn) April 21, 2019
അജയ് ദേവ്ഗണിനു നായികയായെത്തുന്നത് രാകുല്‍ പ്രീത് ആണ്. തബുവും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അകിവ് അലിയാണ്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് ട്രെയിലര്‍ സമ്മാനിക്കുന്നത്. 26 വയസ്സുകാരിയായാണ് രാകുല്‍ പ്രീതിന്റെ കഥാപാത്രമെത്തുന്നത്. മകളുടെ പ്രായമുള്ള തന്റെ കാമുകിയെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുക്കേണ്ട സാഹചര്യം വരുന്നതും പിന്നീടുള്ള പ്രശ്നങ്ങളുമൊക്കെയാണ് നര്‍മ്മരൂപേണ ചിത്രം പറഞ്ഞുപോവുന്നത്.
അജയ് ദേവ്ഗണിന്റെ ഭാര്യയുടെ വേഷമാണ് തബുവിന് ചിത്രത്തില്‍. ഭൂഷണ് കുമാര്‍, കൃഷന്‍കുമാര്‍, ലവ് രഞ്ജന്‍, അങ്കൂര്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.