രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്; ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ്

ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍ന്നടിഞ്ഞ് ന്യൂസിലന്‍ഡ്. 90 റണ്‍സ് മാത്രമാണ് കിവീസ് ഒന്നാം ഇന്നിംഗ്‌സില്‍ സ്‌കോര്‍ ചെയ്തത്. എട്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യാസിര്‍ ഷായുടെ പന്തുകള്‍ക്ക് മുന്നില്‍ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് മറുപടിയുണ്ടായില്ല. 31 റണ്‍സ് നേടിയ ഓപ്പണര്‍ ജീറ്റ് റാവലാണ് സന്ദര്‍ശകരുടെ ടോപ്പ് സ്‌കോറര്‍. ഓപ്പണര്‍മാരായ ജീറ്റ് റാവലും ടോം ലാതവും ചേര്‍ന്ന് 50 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.

40 റണ്‍സ് എടുക്കുന്നതിനിടെ 10 വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഒരുവശം തകര്‍ന്നടിയുമ്പോള്‍ കാഴ്ചക്കാരനായി നായകന്‍ കെയിന്‍ വില്യംസണ്‍ (പുറത്താകാതെ 28) മറുവശത്ത് നിന്നു.

12.3 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് യാസിര്‍ ഷാ എട്ട് വിക്കറ്റ് വീഴ്ത്തിയത്. കിവീസ് നിരയില്‍ ആറ് പേരാണ് പൂജ്യത്തിന് പുറത്തായത്. പാക്കിസ്ഥാന്‍ ഒന്നാം ഇന്നിംഗ്‌സില്‍ 418/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

Top