ഉത്സവകാലത്ത് സര്‍പ്രൈസ് ഒരുക്കാന്‍ കാത്തിരുന്ന ടാറ്റയുടെ രഹസ്യനീക്കം പൊളിഞ്ഞു.
ഹെക്‌സ ലിമിറ്റഡ് എഡിഷനെ വിപണിയില്‍ അവതരിപ്പിക്കാനിരിക്കെ Team BHPയാണ്
മോഡലിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.
എക്‌സ്‌ക്ലൂസീവ് മെറ്റാലിക് ബ്രൗണ്‍ കളര്‍സ്‌കീമിലാണ് ഹെക്‌സ ഒരുങ്ങുന്നത്.
കോസ്മറ്റിക് അപ്‌ഡേറ്റുകളും ഗ്ലോസ് ബ്ലാക് ഫ്രണ്ട് ഗ്രില്ലിന് ലഭിച്ച ക്രോം ടച്ചും,സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകളും ലിമിറ്റഡ് എഡിഷന്റെ സവിശേഷതകളാണ്.
കൂടാതെ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവയ്ക്ക് ഗ്ലോസ് ബ്ലാക് ഹൗസിങ്ങും ലഭിച്ചിട്ടുണ്ട്.
XT വേരിയന്റിന് സമാനമായി ലിമിറ്റഡ് എഡിഷന്‍ ഹെക്‌സയില്‍ 19 ഇഞ്ച് ഡ്യൂവല്‍ടോണ്‍ അലോയ് വീലുകളും ലഭ്യമാണ്.
അരിസോണ ബ്ലൂ, ടങ്സ്റ്റണ്‍ സില്‍വര്‍, പേള്‍ വൈറ്റി, പ്ലാറ്റിനം സില്‍വര്‍, സ്‌കൈ ഗ്രെയ് എന്നീ അഞ്ച് നിറഭേദങ്ങളിലാണ് ഹെക്‌സ ഒരുങ്ങുന്നത്.
148 bhp കരുത്തും 320 Nm torque ഹെക്‌സ XE വേരിയന്റ് ഉത്പാദിപ്പിക്കുമ്പോള്‍ 154 bhp കരുത്തും 400 Nmtorque ആണ് XM, XM വേരിയന്റുകള്‍ ഉത്പാദിപ്പിക്കുന്നത്.
ബേസ് വേരിയന്റ് ഹെക്‌സയില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കമ്പനി ലഭ്യമാക്കുന്നത്.
അതേസമയം XM, XT വേരിയന്റുകളില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇടംപിടിക്കുന്നുണ്ട്.
ടോപ് വേരിയന്റ് XTയില്‍ ഓള്‍വീല്‍ഡ്രൈവ് സിസ്റ്റവും ടാറ്റ നല്‍കുന്നുണ്ട്.