പാക്കിസ്ഥാനിൽ രഹസ്യ ആയുധപ്പുരകള്‍; വെളിപ്പെടുത്തലുമായി അമേരിക്കൻ ശാസ്ത്രജ്ഞര്‍

ന്യൂയോർക്ക്: പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന രഹസ്യമായി മേഖലകൾ വെളിപ്പെടുത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍.

ഏകദേശം ഒമ്പതോളം മേഖലകളിലാണ് പാക്കിസ്ഥാന്‍ രഹസ്യമായി ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

130-140 വരെ ആയുധശേഖരങ്ങളുമായി പാക്കിസ്ഥാന്‍ ഉടന്‍ ആയുധപുരകള്‍ വികസിപ്പിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പാക്കിസ്ഥാനിലെ പഞ്ചാബിന് സമീപമാണ് ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ഒമ്പത് സ്ഥലങ്ങളില്‍ നാലെണ്ണം.

മൂന്നെണ്ണം സിന്ധ് പ്രവിശ്യയിലും ഒരെണ്ണം ബലൂചിസ്ഥാനിലും മറ്റൊരെണ്ണം ഖൈബര്‍ പഖ്തുന്‍ഖ്വായിലുമാണ്.

ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സാണ് (എഫ്എഎസ്) പുതിയ വിവരങ്ങൾ അടങ്ങുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇസ്ലാമാബാദ് ആയുധപുരകള്‍ വര്‍ധിപ്പിക്കുകയാണെന്നും ആയുധങ്ങള്‍ പല സ്ഥലങ്ങളില്‍ വിന്യസിക്കുകയാണെന്നും എഫ്എഎസ് വെളിപ്പെടുത്തി.

Top