കുമ്പസാര രഹസ്യം വെളിപ്പെടുത്തല്‍: നിയമത്തിനെ എതിര്‍ത്ത് കത്തോലിക്ക സഭ

കാന്‍ബറ:ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം നടപ്പിലാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ഓസ്‌ട്രേലിയയിലെ കത്തോലിക്ക സഭ. കുമ്പസാര രഹസ്യം ഒരു കാരണവശാലും വെളിപ്പെടുത്താനാകില്ലെന്നാണ് സഭ നിലപാട് എടുത്തിരിക്കുന്നത്.

ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സാണ് ലൈംഗിക അതിക്രമങ്ങളെ കുറിച്ചുളള കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം രൂപീകരിക്കാനുള്ള നീക്കത്തെ എസിബിസി ശക്തമായി എതിര്‍ത്തിട്ടുണ്ട്. കുമ്പസാരം ചര്‍ച്ചയാക്കാനുള്ളതല്ല, അത് ദൈവവും വിശ്വാസിയും തമ്മിലുള്ള ആശയവിനിമയമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ എസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കൊളെറിഡ്ജ് വ്യക്തമാക്കി.

r0_0_800_600_w1200_h678_fmax

ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതുകൊണ്ട് മാത്രം കുട്ടികള്‍ സുരക്ഷിതരാകുമെന്ന് കരുതുന്നില്ല എന്നുമാത്രമല്ല ചിലപ്പോള്‍ അത് കുട്ടികള്‍ക്ക് ദോഷകരവുമാണന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയിലെ 1950 മുതല്‍ 2011 വരെ ഏഴ് ശതമാനം വൈദികര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. ഇതില്‍ അഞ്ച് വര്‍ഷം നീണ്ടുനിന്ന അന്വേഷണമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയത്. 11 വയസ്സ് മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം 4400 പേര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

Top