secretariate strike against kerala administrative service

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ഒരു വിഭാഗം ജീവനക്കാര്‍ നാളെ പണിമുടക്കും.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെതിരെയാണ് പ്രതിഷേധ പണിമുടക്ക്.

സമരത്തിന്റെ ഭാഗമായി തിങ്കളാഴ്ച പ്രതിപക്ഷ സംഘടനകള്‍ ഉപവാസം നടത്തും. ഉപവാസസമരം കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും.

അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ് രൂപീകരണത്തെ എല്ലാ രീതിയിലും എതിര്‍ക്കുമെന്ന് പ്രതിപക്ഷ സംഘടനകള്‍ യോഗത്തില്‍ അറിയിച്ചു.

Top