പന്തളം: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ കൗണ്‍സില്‍ പിരിച്ചുവിടാന്‍ ഉപദേശം തേടി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നഗരസഭാ സെക്രട്ടറി കത്ത് നല്‍കി. ഓംബുഡ്‌സ്മാന്റെ ഉപദേശം തേടണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
നഗരസഭയുടെ ബജറ്റ് മിച്ച ബജറ്റായി പാസാക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാലും സാനിട്ടേഷന്‍ സൊസൈറ്റി എന്ന പേരില്‍ നിയമവിരുദ്ധമായ പ്രവൃത്തികള്‍ നടത്തിയിരുന്നതിനാലുമാണ് നടപടി വേണ്ടതെന്ന് കത്തില്‍ പറയുന്നു.
നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തന നിലവാരവുമായി യാതൊരു സാമ്യവും പുലര്‍ത്താതെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണ് പന്തളത്തേത്. ബജറ്റ് മാര്‍ച്ച് 31-ന് മുമ്പ് മിച്ച ബജറ്റായി നിയമാനുസരണം പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. യാതൊരു വ്യവസ്ഥയും പാലിക്കാത്ത വ്യാജരേഖയാണിത്. നഗരസഭയുടെ ശുചീകരണ പ്രവര്‍ത്തനത്തിനായി താത്കാലിക ജോലിക്കാരെ നിയമിച്ചതില്‍ നിയമവിരുദ്ധതയുണ്ട് തുടങ്ങിയ കാര്യങ്ങളാണ് സെക്രട്ടറി കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.