വിഭാഗീയത രൂക്ഷം; കണ്ണൂര്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി

കണ്ണൂർ: കണ്ണൂരിൽ മുസ്ലിം ലീഗിൽ കൂട്ട രാജി. പാർട്ടി മണ്ഡലം പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടെ നേതാക്കൾ പാർട്ടി ഭാരവാഹിത്വത്തിൽ നിന്ന് രാജിവച്ചു. വിമത പ്രവർത്തനത്തിന് പാർട്ടിയിൽ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കൾ വേദി പങ്കിട്ടതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.

കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും പ്രമുഖ വ്യാപാരിയുമായ പൊട്ടൻകണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പിപിഎ സലാം, കാട്ടൂറ മുഹമ്മദ് ഉൾപ്പെടെയുള്ളവരാണ് രാജിവച്ചത്.

കല്ലിക്കണ്ടി എൻഎം കോളജ് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് പ്രശ്‌നത്തിന് തുടക്കം. ഇത് പരിഹരിക്കാൻ നേതൃത്വം ശ്രമിച്ചെങ്കിലും നടന്നില്ല. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ കണ്ണൂരിലുണ്ട്. ഇവർ രാജിവച്ച നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് സൂചന.

Top