പാലക്കാട്: പാലക്കാട് ജില്ലയിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏപ്രിൽ 20വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും ക്രമസമാധാന നില തടസപ്പടാനുമുളള സാധ്യത മുന്നിൽ കണ്ടാണ് ഏപ്രിൽ 20ന് വൈകുന്നേരം ആറുമണിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.
ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ, പ്രകടനങ്ങളോ, ഘോഷയാത്രകളോ പാടില്ല.കൂടുതൽ പൊലീസ് സംഘത്തെ അടിയന്തരമായി പാലക്കാട്ട് എത്തിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്. മൂന്നു കമ്പനി ആംഡ് പൊലീസ് സേനയെ പാലക്കാട്ട് വിന്യസിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പാലക്കാട്ട് ക്യാംപ് ചെയ്ത് സ്ഥിതിഗതികൾ നിരീക്ഷിക്കും. എഡിജിപി വിജയ് സാഖറെ പാലക്കാട്ട് എത്തും.