ലഖ്‌നൗ:മതേതരത്വം ഇന്ത്യയുടെ പാരമ്പര്യത്തിന് ഭീഷണി ഉയര്‍ത്തുകയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ പാരമ്പര്യം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന്റെ മുഖ്യ കാരണം മതേതരത്വമാണ്. രാജ്യത്തെ പറ്റി തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ കനത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും യോഗി പറഞ്ഞു.
ഇന്ത്യയുടെ പാരമ്പര്യത്തിന് മതേതരത്വം ഭീഷണിയാകുന്ന പശ്ചാതലത്തില്‍ നിന്നും പുറത്തുവരേണ്ടതുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും. ഇതിനായി ആരോഗ്യകരമായ ശ്രമങ്ങളാണ് വേണ്ടത്. ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലും അവയ്ക്ക് ലോക അംഗീകാരം നേടിക്കൊടുക്കുന്നതിനും തടസമാകുന്നത് മതേതരത്വമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
പണത്തിനായി ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകളെ നേരിടും. രാജ്യത്തിന്റെ ചരിത്രപരമായ വസ്തുതകള്‍ നിഷേധിക്കാനാവുന്നതല്ല. അയോധ്യയിലെ രാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളും ചില ആളുകള്‍ ഇപ്പോഴും ഉന്നയിക്കാറുണ്ട്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കഥകള്‍ മികച്ച ജീവിത പാഠങ്ങള്‍ മാത്രമല്ല, ഇന്ത്യയുടെ വികാസത്തെക്കുറിച്ചും ധാരാളം കാര്യങ്ങള്‍ പറയുന്നുണ്ടെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.