ന്യൂഡൽഹി : സൈനികര്‍ക്ക് സുരക്ഷിത മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം. ഈ ആപ്പിന് സായ് (SAI)എന്നാണ് പേരു നൽകിയിരിക്കുന്നത്. വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉൾപ്പടെയുളള സേവനങ്ങൾ ഉറപ്പു വരുത്തുന്ന ഈ ആപ്പിന്റെ പൂർണ നാമം സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് എന്നാണ്.
വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകൾക്ക് സമാനമാണ് സായ്യുടെ പ്രവർത്തന രീതിയും. ഈ ആപ്പിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തിൽ ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്നാണ് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. സൈനികർക്കിടയിൽ പരസ്പരമുളള ആശയവിനിമയത്തിന് ഇത് വളരെയധികം ഫലപ്രദമാകും. സിഇആർടി, ആർമി സൈബർ ഗ്രൂപ്പും ആപ്പ് സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.