securities and exchange board of india

ന്യൂഡല്‍ഹി: ഓഹരി വ്യാപരത്തിന്മേലുള്ള സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ നികുതി കുറയ്ക്കണമെന്ന് സെബി സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു. കേന്ദ്ര ബജറ്റില്‍ നികുതി കുറക്കുന്ന്ത് പരിഗണിക്കണമെന്നാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സേചഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ആവശ്യം.

നിലവില്‍ ഡെറ്റ് ഫണ്ടുകളുടെ ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി ആനുകൂല്യമുള്ളത് മൂന്ന് വര്‍ഷമോ അതില്‍ കൂടുതലോ നിക്ഷേപം കൈവശം വെച്ചാല്‍ മാത്രമാണ്.

അതിനുമുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഓരോരുത്തരുടെയും നികുതി വരുമാനത്തോട് മൂലധന നേട്ടം ചേര്‍ത്ത് സ്ലാബിനനുസരിച്ച് ടാക്‌സ് നല്‍കേണ്ടിവരും.

ഡെറ്റ് ഫണ്ടുകളുടെ മൂലധന നേട്ടത്തിനുള്ള നികുതി ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാലാവധി മൂന്ന് വര്‍ഷത്തില്‍നിന്ന് ഒരുവര്‍ഷമായി കുറയ്ക്കണമെന്നും, ടാക്‌സ് സേവിങ് ഫണ്ടുകളിലെ നിക്ഷേപത്തിനുള്ള നികുതി ആനുകൂല്യ പരിധി രണ്ട് ലക്ഷം രൂപയാക്കണമെന്നുമാണ് സെബി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്ന് വര്‍ഷ പരിധി പൂര്‍ത്തിയായാല്‍ ഇന്‍ഡക്‌സേഷന്‍ ആനുകൂല്യം ലഭിക്കും. ഈ പരിധി ഒരുവര്‍ഷമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Top