ദില്ലി: പ്രധാനമന്ത്രിയുടെ യാത്രയില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പഞ്ചാബ് ബത്തിന്‍ഡ എസ് പിയെ സസ്‌പെന്‍ഡ് ചെയ്തു. നേരത്തെ ഫിറോസ്പൂര്‍ എസ് പിയായിരുന്ന ഗുര്‍വീന്ദര്‍ സിംഗ് സാംഗയെയാണ് പഞ്ചാബ് ഡി ജി പി സസ്‌പെന്‍ഡ് ചെയ്തത്. 2022 ജനുവരി 5 ന് ആയിരുന്നു സുരക്ഷാ വീഴ്ച. പ്രധാനമന്ത്രി സഞ്ചരിച്ച വാഹനം പ്രതിഷേധക്കാര്‍ 20 മിനിറ്റോളം തടഞ്ഞുവയ്ക്കുകയായിരുന്നു.
സംഭവം ഗുരുതര വീഴ്ചയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി, വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടും സുരക്ഷ നല്‍കിയില്ല, പ്രധാനമന്ത്രി വരുന്ന വഴി സംബന്ധിച്ച് രണ്ട് മണിക്കൂര്‍ മുന്നേ തന്നെ വിവരമുണ്ടായിട്ടും പ്രതിഷേധക്കാരെ മാറ്റിയില്ല തുടങ്ങിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.