പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച;മൂന്ന് പേർ കസ്റ്റഡിയിൽ

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷ വീഴ്ച. ഗുജറാത്തിലെ ബാവ്ലയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോണും അത് പറത്തിയ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പ്രചാരണച്ചൂടിനിടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നേരിട്ട് റാലികൾ നടത്തുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ബാവ്ലയിൽ അദ്ദേഹം പ്രസം​ഗിക്കുന്നതിനിടെയാണ് ഡ്രോൺ പറന്നത്. കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ ചോദ്യം ചെയ്ത് വരികയാണ്. പ്രധാനമന്ത്രിയുടെ പരിപാടിയിലെ സുരക്ഷകളെ കുറിച്ചും മാനദണ്ഡങ്ങളെ കുറിച്ചും ഇവർക്ക് ധാരണയുണ്ടായിരുന്നില്ലെന്നും ദൃശ്യങ്ങളെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം.

Top