തിരുവനന്തപുരം: ശബരിമല മൂന്നാംഘട്ട സുരക്ഷ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറായി. നേരത്തെ പമ്പയുടെ ചുമതലയുണ്ടായിരുന്ന ഐജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്.
ഇന്റലിജന്‍സ് ഡിഐജി സുരേന്ദ്രനാണ് നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ ചുമതല. ആകെ 4026 പൊലീസുകാരാണ് മൂന്നാം ഘട്ടത്തില്‍ സുരക്ഷയൊരുക്കുന്നത്.