പത്മാവദി ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെല്ലാം സുരക്ഷ ; ഉത്തർപ്രദേശ് സർക്കാർ

Padmaavat

ലക്നൗ : സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവദ് പ്രദർശനത്തിനെത്തുമ്പോൾ ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെല്ലാം സുരക്ഷയൊരുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. യുപി ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.

പത്മാവദ് പ്രദർശിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിട്ടുണ്ടെന്നും അതിന് ശേഷം ചിത്രത്തിനെതിരെ അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Top