അകമ്പടിക്ക് പൊലീസില്ല; മദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയില്‍

madani

ബംഗളൂരു: അബ്ദുള്‍ നാസര്‍ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലെന്ന് സൂചന. മദനിക്ക് അകമ്പടിക്ക് പൊലീസുകാരില്ലെന്ന് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഇതിനു വേണ്ടി കിലോമീറ്ററിന് 60 രൂപ നിരക്കില്‍ മദനി പണം കെട്ടിവയ്ക്കേണ്ടിവരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

5 പോലീസുകാരുള്‍പ്പടെ ഒരു ജീപ്പ് വിട്ടുകിട്ടാന്‍ ഒരു ലക്ഷം രൂപ വരെ മദനി നല്‍കേണ്ടിവരും. മദനിയുടെ അഭിഭാഷകന്‍ അധികൃതരുമായി സംസാരിച്ച് ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഇന്ന് മുതല്‍ 11 വരെ കേരളത്തില്‍ തങ്ങാനുള്ള അനുമതിയാണ് മദനിക്ക് ലഭിച്ചിരുന്നത്. അര്‍ബുദ രോഗിയായ അമ്മയെ കാണുന്നതിന് വേണ്ടിയാണ് മദനിക്ക് എന്‍ഐഎ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചത്.

Top