ന്യൂഡൽഹി: കശ്മീരിലെ ശ്രീനഗറിലും കുൽഗാമിലുമുണ്ടായ ഏറ്റുമുട്ടലുകളിൽ 3 ഭീകരരെ സുരക്ഷാ സേന വധിച്ചു. പുൽവാമ സ്വദേശിയായ ആമിർ റിയാസിനെയാണു ശ്രീനഗറിൽ വധിച്ചത്. ഇയാൾ കശ്മീരിൽ ചാവേറാക്രമണത്തിനു തയാറെടുക്കുകയായിരുന്നുവെന്നു പൊലീസ് ഐജി: വിജയ് കുമാർ പറഞ്ഞു.
2019ൽ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ചാവേറാക്രമണത്തിലെ പ്രതികളിലൊരാളുടെ ബന്ധുവായ ആമിർ, ഭീകര സംഘടനയായ മുജാഹിദീൻ ഗസ്‌വതുൽ ഹിന്ദിൽ അംഗമായിരുന്നു.
ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ ഷിറാസ് മോൽവി, യാവർ ഭട്ട് എന്നിവരെയാണു കുൽഗാമിൽ വധിച്ചത്. 2016 മുതൽ കശ്മീർ താഴ്‌വരയിൽ ഒളിവിൽ കഴിയുന്ന ഷിറാസ്, ഭീകരവാദത്തിലേക്കു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലക്കാരനായിരുന്നു. ഇരുസ്ഥലത്തു നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.