കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷാ സേനയെ വിന്യസിക്കാന്‍ ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി ഉത്തരവിട്ടു. പുതുവത്സര ആഘോഷങ്ങളുടെ കൂടെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് തീരുമാനം. ഇതനുസരിച്ച് കഴിഞ്ഞ ദിവസം മുതല്‍ തന്നെ അവന്യൂസ് മാള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രത്യേക സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം തീവ്രവാദ സംഘടകളുമായി ബന്ധമുള്ള അഞ്ച് യുവാക്കളെ രാജ്യത്ത് നിന്ന് പിടികൂടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ പദ്ധതികളെക്കുറിച്ചും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുമുള്ള വിശദമായ അന്വേഷണത്തിനായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ചില ഇലക്ട്രോണിക് ഗെയിം പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഇവര്‍ തീവ്രവാദ സംഘടനാ നേതാക്കളുമായി ബന്ധപ്പെട്ടതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.