ശ്രീനഗര്‍: കശ്മീരില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ സുരക്ഷ സേന ഹിസ്ബുള്‍ കമാന്റര്‍ റിയാസ് നായ്കൂവിനെ വധിച്ചു. ഹിസ്ബുളിന്റെ തലവന്മാരില്‍ ഒരാളാണ് റിയാസ് നായ്കൂ. 15 മണിക്കൂറിലേറെയായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇയാളടക്കം രണ്ട് തീവ്രവാദികളെയാണ് സുരക്ഷ സേന വധിച്ചത്.
ജമ്മു കശ്മീരില അവന്തിപോറയിലെ ഷര്‍ഷാലി ഖ്രു ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.അര്‍ദ്ധരാത്രി പന്ത്രണ്ടേ കാലോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.മൂന്ന് തീവ്രവാദികള്‍ സേനയുടെ പിടിയിലായിട്ടുണ്ട്.
സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുക്കുന്നത്.
കശ്മീരില്‍ നിന്ന് യുവാക്കളെ ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് റിക്രൂട്ട് ചെയ്യുന്നവരില്‍ പ്രധാനികളില്‍ ഒരാളാണ് കൊല്ലപ്പെട്ട റിയാസ് നായ്കൂ. നേരത്തെ, ഏറ്റമുട്ടലിനിടെ ഹിസ്ബുള്‍ കമാന്റര്‍ റിയാസ് നൈക്കൂനെ ഒരു വീടിന് മുന്നില്‍ കുടുക്കിയെന്നും സുരക്ഷാ സേന വളഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.