തമിഴ്‌നാട് : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കോടനാട് എസ്റ്റേറ്റില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ
കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഞായറാഴ്ച രാവിലെയാണ് സംഭവം. മരണം മോഷണശ്രമത്തിനിടയില്‍ ഉണ്ടായതാകാമെന്നാണ് പൊലീസ് നിഗമനം.ഗുരുതരമായി പരുക്കേറ്റ മറ്റൊരു കാവല്‍ക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
900 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന സ്പ്രാവ്‌ലിങ് എസ്റ്റേറ്റ് ജയലളിതയുടെ വിശ്രമകേന്ദ്രമായിരുന്നു.