ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തക്കാളിക്ക് വന്‍ സുരക്ഷ.
തക്കാളിയുമായി വരുന്ന ട്രക്കിന് ആയുധങ്ങളേന്തിയ സുരക്ഷാ ഗാര്‍ഡുകള്‍ കാവല്‍ നില്‍ക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ് ഇവിടെ.
തക്കാളി വില കുത്തനെ ഉയര്‍ന്നതോടെ വന്‍തോതില്‍ മോഷണം നടക്കുന്നതിനാലാണ് വ്യാപാരികള്‍ക്ക് കാവലേര്‍പ്പെടുത്തേണ്ടി വന്നത്.
ഒരു മാസം മുമ്പ് വരെ ഒരു രൂപമാത്രമുണ്ടായിരുന്ന തക്കാളി മധ്യപ്രദേശിലെ കര്‍ഷകര്‍ വിലയിടിവിനെ തുടര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച് പോകുമായിരുന്നു.
എന്നാല്‍ കുറച്ചു ദിവസങ്ങളായി തക്കാളിക്ക് പൊള്ളുന്ന വിലയാണ്, ചിലയിടങ്ങളില്‍ കിലോയ്ക്ക് നൂറു രൂപ വരെയായി.
ഒരാഴ്ച മുമ്പ് മുംബൈയില്‍ ട്രക്കുകള്‍ അക്രമിച്ച് 2600 കിലോ തക്കാളി കവര്‍ച്ച നടത്തിയിരുന്നു. ഇതാണ് മൊത്തവ്യാപാരികളെ തക്കാളിക്ക് കാവലേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് വ്യാപാരിയായ സന്തോഷ് നരാംഗ് പറയുന്നത്.
മാണ്ഡി ഭരണകൂടത്തോട് ആവശ്യപ്പെട്ടതനുസരിച്ച് അര ഡസനോളം സുരക്ഷാ ജീവനക്കാരെ അവരാണ് ഏര്‍പ്പാടാക്കി തന്നതെന്നും സന്തോഷ് പറഞ്ഞു.