Security officer found dead in naval base Kochi

death

കൊച്ചി: നാവികസേനാ ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് (ഡി.എസ്.സി) ജവാന്‍ തൃശ്ശൂര്‍ സ്വദേശി കെ.ശിവദാസന്‍ ആണ് മരിച്ചത്. സംഭവത്തില്‍ കൊച്ചി ഹാര്‍ബര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സ്വന്തം തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണോ മറ്റാരെങ്കിലും അദ്ദേഹത്തിനുനേരെ നിറയൊഴിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല. നാവികസേനയും സംഭവത്തെപ്പറ്റി അന്വേഷണം നടത്തുന്നുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Top