ചണ്ഡിഗഡ്: പഞ്ചാബിലെ മൊഹാലിയില്‍ ആക്‌സിസ് ബാങ്ക് കൊള്ളയടിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്‍. 4.04 കോടി രൂപയാണ് ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതെന്നാണ് വിലയിരുത്തല്‍. ചണ്ഡിഗഡിലെ സെക്ടര്‍ മുപ്പത്തിനാലില്‍ ഇന്നലെയാണ് മോഷണം നടത്തിയത്.
പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. സംഭവത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.