കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു

കണ്ണൂര്‍: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. രാവിലെ ഏഴുമണിയോടെയാണ് മതില്‍ ഇടിഞ്ഞ് വീണത്.മുപ്പത് മീറ്ററോളം നീളത്തിലാണ് മതില്‍ ഇടിഞ്ഞത്.ജയില്‍ സുപ്രണ്ട് പി.വിജയന്‍ സ്ഥലം സന്ദര്‍ശിച്ചു. സായുധ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും തല്‍ക്കാലത്തേക്ക് ഷീറ്റ് വച്ച് ഇവിടം മറയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. അവധിയിലുള്ള ഉദ്യോഗസ്ഥരെ തിരിച്ച് വിളിച്ചിട്ടുണ്ട്. ജയിലിന്റെ നിലവിലെ സുരക്ഷ ഉറപ്പുവരുത്തുമെന്നും സുപ്രണ്ട് വ്യക്തമാക്കി. 1869 ല്‍ നിര്‍മിച്ച മതിലാണ് കനത്തമഴയില്‍ തകര്‍ന്നത്.

Top