തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകളിലും പുഴകളിലും നദികളിലും വന്നടിഞ്ഞ മണലും എക്കല്‍ മണ്ണും അടിയന്തരമായി നീക്കം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. പ്രളയകാലത്ത് അടിഞ്ഞുകൂടിയ അധിക മണ്ണും മണലും നീക്കം ചെയ്യാന്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ക്ക് അധികാരമുണ്ട്. ഈ അധികാരമുപയോഗിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ മണല്‍ നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി രൂപീകരിച്ചു. ആദ്യഘട്ടത്തില്‍ മംഗളം, ചുള്ളിയാര്‍ ഡാമുകളില്‍ നിന്നും മണലും എക്കല്‍ മണ്ണും ജലവിഭവ വകുപ്പ് നീക്കം ചെയ്യും. ജലസേചനവകുപ്പിന്റേത് കൂടാതെ വൈദ്യുതിവകുപ്പിന് കീഴിലുള്ള ഡാമുകളില്‍ നിന്നും മണ്ണും മണലും നീക്കം ചെയ്യും. നവംബര്‍ മാസത്തോടെ ഹരിത കേരളം മിഷന്റെ സഹകരണത്തോടെ എല്ലാ ജലാശയങ്ങളും വൃത്തിയാക്കണമെന്നും യോഗം തീരുമാനിച്ചു.