നടന് ഫഹദ് ഫാസില്‍ നിര്‍മിച്ച് മഹേഷ് നാരായണന്‍ ഒരുക്കുന്ന ‘സീ യൂ സൂണ്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ ചലച്ചിത്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ വാണിജ്യ സിനിമയല്ലെന്നും, ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രമാണെന്നുമുള്ള വിശദീകരണമാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നത്.
ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ചിത്രം പൂര്‍ണമായും ഐ ഫോണിലാണ് ചിത്രീകരിക്കുന്നത്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങേണ്ടെന്നാണ് നിര്‍മാതാക്കളുടെ അസോസിയേഷന്റെ കര്‍ശന നിര്‍ദേശം. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചിരുന്നു. സിനിമയുടെ നിര്‍മാണച്ചെലവ് 50 ശതമാനമായി കുറയ്ക്കാനും തീരുമാനമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഹരിക്കുംമുമ്പ് പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങാന്‍ ധൃതി കാണിക്കേണ്ടെന്നാണ് സംഘടനയുടെ നിലപാട്.
ഷൂട്ടിങ് പൂര്‍ത്തിയായതും പൂര്‍ത്തിയാകാറായതുമായ 66 സിനിമകളാണ് കുടുങ്ങിക്കിടക്കുന്നത്. ഇവയുടെ കാര്യത്തിലാണ് ഇപ്പോള്‍ പ്രഥമപരിഗണന വേണ്ടത്. തിയേറ്റര്‍അനുഭവം ഇനി എന്തായിരിക്കുമെന്നും ഇപ്പോള്‍ പറയാനാകില്ല. ഇതൊന്നും പരിഗണിക്കാതെ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് തുടങ്ങേണ്ടതില്ലെന്നാണ് നിലപാടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത് പറഞ്ഞു.