ന്യൂഡല്‍ഹി: ബന്ധുനിയമനവിവാദത്തില്‍ ഇപി ജയരാജനും പികെ ശ്രീമതിയും ഖേദം പ്രകടിപ്പിച്ചുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.
ഇരുവരെയും പാര്‍ട്ടി താക്കീതു ചെയ്‌തെന്നും യച്ചൂരി പറഞ്ഞു. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സീതാറാം യച്ചൂരി.
ജയരാജനും ശ്രീമതിക്കുമെതിരെ നടപടി വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ശക്തമായ നിലപാട് എടുത്തിരുന്നു.
ജയരാജന്റെ അഭാവത്തിലും മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിലും നടപടി വേണ്ടെന്ന നിലപാട് യച്ചൂരി തള്ളി. അഴിമതി ഒരുവിധത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും തീരുമാനം വൈകിപ്പിക്കാനാകില്ലെന്നും യച്ചൂരി നിലപാട് സ്വീകരിച്ചതോടെയാണു ഇരുവര്‍ക്കുമെതിരെ നടപടിയുണ്ടായത്.