seetharam yechuri – rohith vemula

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി രോഹിത് വെമുല ജീവനൊടുക്കിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

രോഹിത് വെമുല ജീവനൊടുക്കാന്‍ സാഹചര്യമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരെന്നു അദ്ദേഹം ആരോപിച്ചു. ജെഎന്‍യു, രോഹിത് വെമുല വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെഎന്‍യു, രോഹിത് വെമുല വിഷയങ്ങളില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി അമിതാവേശം കാണിച്ചു. ഉദ്യോഗസ്ഥര്‍ ജെഎന്‍യു സര്‍വകലാശാലയ്ക്കു മേല്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയെന്നും യെച്ചൂരി പറഞ്ഞു.

Top