അഗര്‍ത്തല: ത്രിപുരയില്‍നിന്നു 11 ലക്ഷം രൂപയുടെ കഞ്ചാവ് പിടികൂടി. ബിഎസ്എഫും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 220 കിലോ കഞ്ചാവ് പിടികൂടിയത്. ത്രിപുരയിലെ സെപഹിജാലയില്‍ ഒരു വീട്ടില്‍നിന്നാണ് ഇത്രയധികം കഞ്ചാവ് പിടിച്ചെടുത്തത്. ബംഗ്ലാദേശിലേക്കും ബിഹാറിലേക്കും കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പൊലീസ് പറഞ്ഞു.