പ്രശസ്ത തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമ്മുല തന്റെ അസിസ്റ്റന്റിനെതിരെ പൊലീസില്‍ പരാതി നല്‍കി. വ്യാജ കാസ്റ്റിങ് കോള്‍ നടത്തിയതിനെ തുടര്‍ന്നാണ് പരാതി.
ശേഖറിന്റെ പുതിയ ചിത്രത്തിലേക്കായി പുതുമുഖ താരങ്ങളെ ആവശ്യമുണ്ടെന്നും. ഓഡീഷനില്‍ പങ്കെടുക്കാന്‍ 1500-1800 രൂപ അടക്കണമെന്നുമായിരുന്നു സംവിധായകന്റെ അസിസ്റ്റന്റ് പരസ്യം നല്‍കിയിരുന്നത്. ബാങ്ക് വഴി പണം അടക്കാനായിരുന്നു പരസ്യത്തില്‍ നിര്‍ദേശിച്ചിരുന്നത്.
25 ദിവസമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഈ പരസ്യത്തെ തുടര്‍ന്ന് വഞ്ചിതരായ ഏതാനും പേര്‍ ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംവിധായകന്‍ ഈ വിവരങ്ങളെല്ലാം അറിയുന്നത് തന്നെ. ഉടന്‍ തന്നെ അദ്ദേഹം തന്റെ അസിസ്റ്റന്റിനെതിരെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കുകയായിരുന്നു.
സൂപ്പര്‍ഹിറ്റ് ചിത്രം ഫിദയുടെ സംവിധായകനാണ് ശേഖര്‍.