റഷ്യയ്ക്കും യുക്രൈനും ഇടയില്‍ ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്ന് സെലന്‍സ്‌കി

കീവ്: റഷ്യയ്ക്കും യുക്രൈനും ഇടയില്‍ ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്ന് യുെ്രെകന്‍ പ്രസിഡന്റ് സെലന്‍സ്‌കി. റഷ്യയുമായുള്ള സന്ധി സംഭാഷണം ജറുസലേമില്‍ വച്ച് നടത്താന്‍ സമ്മതമാണെന്നും കീവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സെലന്‍സ്‌കി അറിയിച്ചു.

തന്റെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പുവരുത്താന്‍ ഇസ്രയേലിന് സാധിക്കുമെന്ന് സെലന്‍സ്‌കി പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റിന് ഒരു സമവായ ചര്‍ച്ചയില്‍ വളരെ മുഖ്യമായി റോള്‍ വഹിക്കാന്‍ സാധിക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.

‘ആര് മധ്യസ്ഥശ്രമം നടത്തിയാലും അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയെ ആരും എന്ന ഗണത്തില്‍ പെടുത്തുന്നില്ല. അങ്ങയ്ക്ക് ഒരു വലിയ ചരിത്രത്തിന് ഉടമയായ രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്’. ‘ ഇസ്രയേലിന്റെ ശ്രമങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് യുക്രൈന്‍ പ്രസിഡന്റ് പ്രതികരിച്ചു.

‘യുക്രൈനില്‍ നിന്നും പോയവരാണ് ഇസ്രയേല്‍ രാജ്യം സ്ഥാപകരില്‍ പലരും, ഇവിടെ നിന്ന് പാരമ്പര്യവും ചരിത്രവും പേറിയാണ് അവര്‍ ആ രാജ്യം സ്ഥാപിച്ചത്. അതിനാല്‍ തന്നെ അവരുടെ മാധ്യസ്ഥം തേടുന്നത് മോശം കാര്യമല്ല. ഒരിക്കലും ഇത്തരം ഒരു ചര്‍ച്ച റഷ്യയിലോ, യുക്രൈനിലോ, ബലറസിലോ നടക്കില്ല’

‘ഇവിടെ ഒരു ധാരണയില്‍ എത്താനോ, യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച നടത്താനോ ഉള്ള അവസ്ഥയില്‍ അല്ല, ഇപ്പോള്‍ നടക്കുന്ന ടെക്‌നിക്കല്‍ ചര്‍ച്ചകള്‍ അല്ല പറയുന്നത്. രാജ്യ തലവന്മാര്‍ തമ്മില്‍ സംസാരിക്കണം. അതിന് പറ്റിയ ഇടങ്ങള്‍ ഇസ്രയേലില്‍ ഉണ്ട്. ജറുസലേം പോലെ, ഇസ്രയേല്‍ പ്രധാനമന്ത്രിയോട് ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്’ സെലന്‍സ്‌കി പറയുന്നു.

Top