ലാഹോര്‍: തെരഞ്ഞെടുപ്പ് റാലിക്കിടെ പാകിസ്ഥാനിലെ ക്വറ്റയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 85 പേര്‍ മരിച്ചു, 120 പേര്‍ക്ക് പരിക്ക്.
ബലൂചിസ്താനിനടുത്ത പ്രദേശമായ മസ്തങ്ങിലായിരുന്നു സ്‌ഫോടനം. ക്വറ്റയിലെ ബന്നുവില്‍ രാവിലെയുണ്ടായ ബോംബ് സ്‌ഫോടനത്തിന് ശേഷമാണ് മസ്തങ്ങിലും സ്‌ഫോടനമുണ്ടായത്. ബന്നുവിലെ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
പരിക്കേറ്റവരില്‍ 20 പേരുടെ നില ഗുരുതരമാണെന്ന് ആഭ്യന്തര മന്ത്രി അഗ ഉമര്‍ ബംഗലാസൈ മാധ്യമങ്ങളെ അറിയിച്ചു.