ഡ്രൈവറില്ലാ കാറുകളെ ഹോണ്‍ മുഴക്കാന്‍ പഠിപ്പിച്ചു തുടങ്ങിയെന്ന് പ്രസ്താവിച്ച് കൊണ്ട് ഈ മേഖലയില്‍ പ്രാവീണ്യം നേടിയ ഗൂഗിള്‍ രംഗത്തെത്തി. സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പദ്ധതിയെ പറ്റിയുള്ള പ്രതിമാസ റിപ്പോര്‍ട്ടിലായിരുന്നു ഹോണ്‍ അല്‍ഗോരിതത്തിന്റെ പരീക്ഷണം ആരംഭിച്ചെന്ന് ഇന്റര്‍നെറ്റ് മേഖലയിലെ ഭീമന്‍മാരായ ഗൂഗിള്‍ വെളിപ്പെടുത്തിയത്.
പുറമെയുള്ള മറ്റ് ഡ്രൈവര്‍മാരെ ഹോണ്‍ ഒരുതരത്തിലും കുഴപ്പിക്കില്ല എന്നുറപ്പാക്കുന്ന വിധം കാറിനകത്ത് തന്നെ ഹോണ്‍ മുഴങ്ങുന്ന തരത്തിലുള്ള പരീക്ഷണങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ഗൂഗിള്‍ നടത്തുന്നത്.
മയത്തില്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന തരത്തില്‍ രണ്ട് കാഠിന്യം കുറഞ്ഞ ഹൃസ്വമായ ഹോണ്‍, അടിയന്തര ഘട്ടത്തില്‍ ശ്രദ്ധതിരിക്കാനായി കാഠിന്യമേറിയ നീണ്ട ഹോണ്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഹോണാണ് ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളില്‍ ക്രമീകരിക്കുന്നത്.
സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ ശേഷി വര്‍ധിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവയ്പായിട്ടാണു ഹോണ്‍ അല്‍ഗോരിത പരീക്ഷണത്തെ കണക്കാക്കുന്നത്.
മനുഷ്യര്‍ക്കിടയിലൂടെ കാര്‍ ഓടിക്കാന്‍ റോബോട്ടുകളെ പഠിപ്പിക്കുക എന്ന പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ അവയെ ഒരു കൂട്ടം നിയമങ്ങള്‍ മാത്രം പഠിപ്പിക്കുന്നതു കൊണ്ടു കാര്യമില്ല എന്നാണ് ഗൂഗിള്‍ ഉന്നയിക്കുന്നത്.
റോബോട്ടുകളെ നിലവിലുള്ള നിയമങ്ങള്‍ അവഗണിക്കുകയോ മറികടക്കുകയോ ചെയ്യാവുന്ന സാഹചര്യങ്ങള്‍ കൂടി പഠിപ്പിക്കാനാണു ഗൂഗിള്‍ ശ്രമം നടത്തുന്നത്.
മര്യാദ, ബഹുമാനം, മറ്റുള്ളവര്‍ക്ക് അര്‍ഹമായ പരിഗണന എന്നിവ മുന്‍നിര്‍ത്തിയാണ് സ്വയം ഓടുന്ന കാറുകള്‍ വികസിപ്പിക്കുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.
മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കും വിധമായിരിക്കും ഈ കാറുകള്‍ ഹോണ്‍ മുഴക്കുകയെന്നും ഗൂഗിള്‍ വിശദീകരിച്ചു.