തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ ഇന്നും സ്തംഭിച്ചു. സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സ്വാശ്രയ വിഷയത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി.ബല്‍റാം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചു.
സ്വാശ്രയ കോളേജുകള്‍ പ്രവേശനത്തിന് തലപരി പണം വാങ്ങുന്നതായുള്ള ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും. അതേസമയം മെറിറ്റ് സീറ്റിലെ ഫീസ് വര്‍ദ്ധന ഒഴിവാക്കാന്‍ നിവൃത്തിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ തലവരി പണം വാങ്ങിയതായി തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷം നടത്തിയത്. മുഖ്യമന്ത്രി സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
നരേന്ദ്ര മോദി കാണിക്കുന്ന ജനാധിപത്യ മര്യാദയുടെ പത്തിലൊന്ന് പോലും പിണറായി വിജയന്‍ കാണിക്കുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇതിനിടെ ഉറി ഭീകരാക്രമണത്തിന് പ്രത്യാക്രമണമായി പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് എല്ലാ വിധ പിന്തുണയും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.