തൃശൂര്‍: സ്വാശ്രയ മെഡിക്കല്‍ ഫീസ് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്.
വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഇന്ന് പ്രതിപക്ഷ നേതാവ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കും.
അഞ്ചു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരണ്ടി സംസ്ഥാനസര്‍ക്കാര്‍ നല്‍കണമെന്ന ആവശ്യവും ചെന്നിത്തല കോടതിയില്‍ ഉന്നയിക്കും.
കൂടാതെ, എന്‍ആര്‍ഐ സീറ്റില്‍ അധികമായി വാങ്ങുന്ന അഞ്ചു ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടിയായി നല്‍കണമെന്നും ആവശ്യപ്പെടും.
സര്‍ക്കാരിന്റെ ഫീസ് നിര്‍ണയ സമിതിയുടെ റിപ്പോര്‍ട്ട് വൈകുന്നതിനു പിന്നില്‍ സ്വാശ്രയ മാനേജ്‌മെന്റും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.