സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ; ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്ന് ആരോഗ്യമന്ത്രി

shailaja

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ സ്‌പോട്ട് അഡ്മിഷന്‍ സ്ഥലത്ത് നടക്കുന്ന ഏജന്റുമാരുടെ വിലപേശലില്‍ അകപ്പെടരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.

ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

മാത്രമല്ല, കോഴ നല്‍കി നേടുന്ന പ്രവേശനം റദ്ദാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

എല്ലാ അലോട്ട്‌മെന്റും സര്‍ക്കാരാണ് നടത്തുന്നതെന്നും കെ.കെ ശൈലജ പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലായിരുന്നു സ്‌പോട്ട് അലോട്ട്‌മെന്റ് നടന്നത്.

അതേസമയം, കെ എസ് യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മെഡിക്കല്‍ എംബിബിഎസ് കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് തടസ്സപ്പെട്ടു.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇതുവരെ സ്‌പോട്ട് അലോട്ട്‌മെന്റ് വഴി പ്രവേശനം നല്‍കിയത്.

ഒഴിവുള്ള സീറ്റുകളുടെ പട്ടിക പ്രസിദ്ധീകരിക്കാത്തതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രതിഷേധമുണ്ട്.

Top